SignIn
Kerala Kaumudi Online
Thursday, 02 July 2026 5.13 AM IST

മദ്യവിൽപന നടത്തി​യയാൾ പിടിയിൽ

suresh-babu
സുരേഷ് ബാബു

കൊടുമൺ വിദേശമദ്യം ചില്ലറ വിൽപ്പന നടത്തിയ മധ്യവയസ്‌ക്കനെ പൊലീസ് പിടികൂടി. പന്തളം തെക്കേക്കര പാറക്കര മണിവിള പറങ്കാംവിള താഴെത്തുണ്ടിൽ വീട്ടിൽ സുരേഷ് ബാബു (48) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 8ന് പന്തളം തേവരുകുറ്റിയിൽ മദ്യവിൽപ്പന നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 5 കുപ്പികളിലായി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മദ്യ വില്പനയ്ക്കായുള്ള ഗ്ലാസ്, കുപ്പിവെള്ളം, മദ്യം വിൽപ്പന നടത്തിയ പണം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കൊടുമൺ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ളസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL