കീഴ്‌വായ്‌പ്പൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നാല് കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് വീട്ടിൽ സോനു സോമരാജൻ (28) നെയാണ് കീഴ് വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തത്. തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെയും കീഴ് വായ്പൂര് പൊലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാളുടെ വീട്ടിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്. എസ്. ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കീഴ്‌വായ്‌പ്പൂര് ഇൻസ്പെക്ടർ അജീബ് , എസ്. ഐ അനീഷ് , സി പി ഒ മാരായ അരുൺദേവ് , ഹരികൃഷ്ണൻ , നെവിൻ , ശരത് പ്രസാദ് , പ്രദീപ് , വിഷ്ണുദേവ്
അർജുൻ എന്നിവരു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |