തിരുവല്ല : നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് മുന്നിൽ വർഷങ്ങളായി തണലേകി നിന്നിരുന്ന ബദാം മരങ്ങൾ കെ.എസ്.ഇ.ബി അധികൃതർ മുറിച്ചുനീക്കിയതിൽ പ്രകൃതി സ്നേഹികൾക്ക് നൊമ്പരമായി. ഓട്ടോറിക്ഷാ ഡ്രൈവർമാർ നട്ടുവളർത്തി പരിപാലിച്ചു വന്ന മരങ്ങളാണ് ഞായറാഴ്ച പകൽ നിലംപതിച്ചത്. പൊരിവെയിലിൽ യാത്രക്കാർക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കുമെല്ലാം തണലേകി നഗരത്തിന് പച്ചപ്പേകി നിന്ന മരങ്ങൾക്കാണ് കോടാലി വീണത്. വൈദ്യുതി ലൈനിൽ ഉരസിനിൽക്കുന്ന ഭാഗങ്ങൾ മാത്രം മുറിച്ചുനീക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ അഭ്യർത്ഥിച്ചെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. കണ്ണിമാങ്ങാ പിടിച്ച ചെറിയൊരു മാവും അധികം വളരാത്ത ചെറിയൊരു ബദാം മരവും ഒഴികെ മറ്റുള്ള മരങ്ങളുടെയെല്ലാം തലകൾ മുറിച്ചുനീക്കിയ നിലയിലാണ്. പ്രശ്നസാദ്ധ്യത കണക്കിലെടുത്ത് പൊലീസും സ്ഥലത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |