SignIn
Kerala Kaumudi Online
Friday, 17 July 2026 4.01 AM IST

ആരവമില്ല, അനാഥമായി കോയിപ്രം സ്റ്റേഡിയം

koyipram
പാതിവഴിയിൽ നിർമ്മാണം നിലച്ച കോയിപ്രം ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം

പുല്ലാട് : വേൾഡ് കപ്പ് ആരവം ലോകമെങ്ങും മുഴങ്ങുമ്പോഴും സങ്കടത്തിലാണ് കോയിപ്രത്തെ യുവാക്കൾ. സ്വന്തംനാട്ടിൽ നിർമ്മാണം ആരംഭിച്ച ഫുഡ്‌ ബാൾ, അത്ലറ്റിക് സ്‌റ്റേഡിയം ഇതുവരെ പൂർത്തിയാക്കാൻ അധികൃതർക്ക് കഴിയാത്തതിന്റെ നിരാശയിലാണ് അവർ. . 60ക്ഷം രൂപ മുതൽമുടക്കി നിർമ്മാണം ആരംഭിച്ച കോയിപ്രം പഞ്ചായത്ത് സ്റ്റേഡിയം ആറുവർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. 2020ൽ അന്നത്തെ എം.എൽ.എ ആയിരുന്ന വീണാജോർജാണ് സ്റ്റേഡിയം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്. അത് ലറ്റുകൾക്കായി സിന്തറ്റിക് ട്രാക്കും സെവൻസ് ഫുട്‌ബാൾ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ മൈതാനവും 400 പേർക്ക് ഇരിക്കാവുന്ന രണ്ടുനില ഗ്യാലറിയും അനുബന്ധ സംവിധാനങ്ങളുമായിരുന്നു പദ്ധതിയിൽ .
ആദ്യഘട്ടത്തിൽ ഗ്യാലറി നിർമ്മിച്ചെങ്കിലും സൗകര്യങ്ങൾ സജ്ജീകരിച്ചില്ല. താഴത്തെ നിലയിൽ മാത്രമാണ് ഇരിപ്പിടങ്ങൾ സ്ഥാപിച്ചത്. ഗ്യാലറിയിലെ ടൈലുകൾ ഇളകിയും സംരക്ഷണ തൂണുകൾ തുരുമ്പെടുത്തും നശിക്കുകയാണ് . ഓടകളും ഡ്രൈനേജ് സംവിധാനങ്ങളും ഒരുക്കിയില്ല. മൈതാനത്ത് ചള്ളയും വെള്ളവും നിറഞ്ഞ് കുഴികൾ രൂപപ്പെട്ടു.സ്റ്റേഡിയംകൊണ്ടുള്ള ഗുണം ഡ്രൈവിംഗ് സ്‌കൂളുകൾക്കുമാത്രമാണ്. മൈതാനത്തിന് ചുറ്റും കാടുവളർന്ന് ഇഴജെന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായി. രാത്രികാലങ്ങളിൽ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ്.

പണം തികഞ്ഞില്ല

ഫണ്ടിന്റെ അപര്യാപ്തതയാണ് മൈതാത്തിന്റെ നിർമ്മാണം പാതിവഴിയിൽ നിലയ്ക്കാൻ കാരണം. തുടങ്ങിവച്ച അഞ്ചുലൈൻ സിന്തറ്റിക് ട്രാക്ക്, ചുറ്റുമതിൽ, ടോയ്ലറ്റുകൾ എന്നിവ പൂർത്തിയാക്കാൻ ആദ്യം അനുവദിച്ച ഫണ്ടുകൊണ്ട് സാധിച്ചില്ല. അധിക ഫണ്ട് അനുവദിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലും ഉണ്ടായില്ല. സംരക്ഷണഭിത്തിക്കും ടോയ്ലറ്റിനുമായി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ വീതം വകയിരുത്തിയെങ്കിലും സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഇത് മതിയാവില്ല.

------------------

കൃത്യമായ പ്ലാനിംഗ് ഇല്ലാതെ നിർമ്മാണം നടത്തിയതാണ് സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥയ്ക്കു കാരണം. സ്റ്റേഡിയം പൂർത്തിയാക്കുന്നതിന് ആവശ്യമായ അധിക തുക കണ്ടെത്താൻ അധികൃതർ കൃത്യമായ ഇടപെടലുകൾ നടത്താതിരുന്നതും തിരിച്ചടിയായി.

രാജേഷ് .ആർ.പിള്ള

പ്രദേശവാസി

--------------

സ്റ്റേഡിയം പുനർനിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ സഹായം തേടിയിട്ടുണ്ട്.

വർഗീസ് ഈപ്പൻ

പ്രസിഡന്റ്

കോയിപ്രം ഗ്രാമപഞ്ചായത്ത്

--------------------

സ്റ്റേഡിയത്തിന് അനുവദിച്ച തുക: 60ലക്ഷം

നിർമ്മാണം നിലച്ചിട്ട് : 6 വർഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL