കോന്നി : മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് മുന്നിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പണവും രേഖകളും അപഹരിച്ചതായി പരാതി. കുമ്മണ്ണൂർ ഇസഹാക്ക് മൻസിലിൽ സെയ്ദ്ഇ സഹാക്കിന്റെ ഓട്ടോ റിക്ഷയിൽ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. 5,650 രൂപയും കുടുംബാംഗങ്ങളുടെ രേഖകളും അടങ്ങിയ പഴ്സും മോഷണം പോയിട്ടുണ്ട്. അമ്മയെ ആശുപത്രിയിൽ കാണിക്കാൻ എത്തിയതായിരുന്നു സെയ്യദ് . കെ.എസ്. ആർ. ടി.സി ജീവനക്കാരനായിരുന്ന പിതാവിന്റെ മരണാനന്തര പെൻഷൻ തുക കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന രേഖകളാണ് നഷ്ടപ്പെട്ടത്. ഭാര്യയുടെയും അമ്മയുടെയും സഹോദരിയുടെയും ആധാർ കാർഡുകൾ,റേഷൻ കാർഡുകൾ, പെൻഷൻ ബുക്ക്, പാൻ കാർഡ്, ഗ്യാസ് ബുക്ക് എന്നിവയും നഷ്ടപ്പെട്ട പഴ്സിൽ ഉണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് തൊട്ടുപിന്നാലെ മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെയും പൊലീസ് ഏയ്ഡ്പോസ്റ്റിലും വിവരം അറിയിച്ചിരുന്നു എങ്കിലും ഇവരിൽ നിന്നും നിഷേധാത്മകമായ സമീപനമാണ് ഉണ്ടായതെന്ന് സെയ്ദ്ആ രോപിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി മോഷണങ്ങളാണ് മെഡിക്കൽ കോളേജ് പരിസരത്ത് നടന്നിട്ടുള്ളത്. ഇവിടുത്തെ സി.സി.ടി.വി ക്യാമറകൾ പലതും തകരാറിൽ ആണെന്നും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |