SignIn
Kerala Kaumudi Online
Friday, 07 August 2026 3.54 AM IST

ചെങ്ങന്നൂരിൽ ആശ്വാസം; വെള്ളമിറങ്ങിത്തുടങ്ങി, ക്യാമ്പുകളിൽ തുടരുന്നു

44
ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ദുരിതബാധിതരെ പ്രസിഡൻ്റ് സ്മിതാ രാജേഷ് സന്ദർശിക്കുന്നു.

ചെ​ങ്ങ​ന്നൂ​ർ​:​ ​ചെ​ങ്ങ​ന്നൂ​രി​ൽ​ ​വെ​ള്ള​മി​റ​ങ്ങി​ ​തു​ട​ർ​ച്ച​യാ​യു​ള്ള​ ​മ​ഴ​ ​മാ​റി​ ​നി​ന്ന​തും​ ​ആ​ശ​ങ്ക​ ​അ​ക​ന്നു.​പ​മ്പ,​ ​മ​ണി​മ​ല,​ ​അ​ച്ച​ൻ​കോ​വി​ലാ​റു​ക​ളി​ലെ​ ​ജ​ല​നി​ര​പ്പ്
വ​ർ​ദ്ധി​ക്കാ​തി​രു​ന്ന​തും​ ​തു​ട​ർ​ച്ച​യാ​യു​ള്ള​ ​മ​ഴ​ ​മാ​റി​ ​നി​ന്ന​തും​ ​ചെ​ങ്ങ​ന്നൂ​രി​ൽ​ ​പ്ര​ള​യ​സ​മാ​ന​മാ​യ​ ​സാ​ഹ​ച​ര്യം​ ​ഒ​ഴി​വാ​യി.​ ​ഇ​ന്ന​ലെ​ ​പൊതുവേ ​ ​തെ​ളി​ഞ്ഞ​ ​ആ​ന്തരീക്ഷമായിരുന്നു.
​താ​ഴ്ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​വെ​ള്ളം​ ​ക​യ​റി​യ​ ​വീ​ടു​ക​ളി​ലെ​ ​വെ​ള്ളം​ ​ഇ​റ​ങ്ങി​ത്തു​ട​ങ്ങി​. ​എ​ങ്കി​ലും​ ​ക്യാ​മ്പു​ക​ളി​ൽ​ ​ആ​ളു​ക​ൾ​ ​തു​ട​രു​ക​യാ​ണ്.​ ​വി​വി​ധ​ ​ക്യാ​മ്പു​ക​ളി​ൽ​ ​കൗ​ൺ​സി​ലേ​ഴ്സ് ​ചെ​യ​ർ​മാ​ൻ,​ ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ ,​പ്ര​സി​ഡ​ന്റു​മാ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ൻ്റു​മാ​ർ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ൾ​ ​എം​.എ​ൽ.​എ​ ,​എം​.പി​ ​എ​ന്നി​വ​ർ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​ക്യാ​മ്പി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്ക് ​ഭ​ക്ഷ​ണം​ ,​വെ​ള്ളം​ ​മ​റ്റ് ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​റ​പ്പു​ ​വ​രു​ത്തി.​ ​ഇ​നി​യും​ ​ക്യാ​മ്പ് ​വി​ടു​ന്ന​തി​നു​ ​മു​ൻ​പ് ​അ​വ​ര​വ​രു​ടെ​ ​വീ​ടു​ക​ളി​ലെ​ത്തി​ ​അ​വി​ടെ​ ​വൃ​ത്തി​യാ​ക്കി​ ​വാ​സ​യോ​ഗ്യ​മാ​ക്കേ​ണ്ട​താ​യു​ണ്ട്.​ ​സ​ഹാ​യ​ത്തി​ന് ​ആ​ളു​ണ്ടെ​ങ്കി​ലേ​ ​പ​ഴ​യ​പ​ടി​ ​ആ​ക്കു​വാ​ൻ​ ​ക​ഴി​യൂ​ ​എ​ന്നാ​ണ് ​ക്യാ​മ്പി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ ​പ​റ​യു​ന്ന​ത്.​
​ചെ​ങ്ങ​ന്നൂ​ർ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജ്,​തി​രു​വ​ൻ​വ​ണ്ടൂ​ർ,​ ​മു​ള​ക്കു​ഴ,​ ​പാ​ണ്ട​നാ​ട്,​ ​എ​ണ്ണ​ക്കാ​ട്,​ ​മാ​ന്നാ​ർ,​ ​പു​ലി​യൂ​ർ,​ ​വെ​ൺ​മ​ണി,​ ​ആ​ല,​ ​ചെ​റി​യ​നാ​ട് ​എ​ന്നീ​ ​വി​ല്ലേ​ജു​ക​ളി​ലാ​ണ് ​നി​ല​വി​ൽ​ ​ക്യാ​മ്പു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ക്യാ​മ്പു​ക​ളി​ൽ​ ​ക​ഴി​യു​ന്ന​വ​രി​ൽ​ 1000​ ​പു​രു​ഷ​ന്മാ​രും​ 1,045​ ​സ്ത്രീ​ക​ളും​ ,385​ ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​കൂ​ടാ​തെ​ 327​ ​വൃ​ദ്ധ​രും​ 23​ ​ഭി​ന്ന​ശേ​ഷി​ക്കാ​രും​ 4​ ​ഗ​ർ​ഭി​ണി​ക​ളും​ ​ഒ​രു​ ​രോ​ഗി​യും​ ​ക്യാ​മ്പു​ക​ളി​ൽ​ ​അ​ഭ​യം​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​തി​രു​വ​ൻ​വ​ണ്ടൂ​ർ​ ​മ​ഴു​ക്കീ​ർ​ ​യു​പി​എ​സ് ​(239​ ​),​ ​ഗ​വ.​ ​എ​ച്ച്എ​സ്എ​സ് ​മു​ള​ക്കു​ഴ​ ​(226​ ​),​ ​ശ്രീ​ ​അ​യ്യ​പ്പ​ ​കോ​ള​ജ് ​തി​രു​വ​ൻ​വ​ണ്ടൂ​ർ​ ​(186​ ​),​ ​സെ​ന്റ് ​ജോ​ർ​ജ്ജ് ​എ​ൽ​പി​എ​സ് ​പി​ര​ള​ശേ​രി​ ​(165​ ​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​ക​ഴി​യു​ന്ന​ത്.​ ​താ​ലൂ​ക്ക് ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക്യാ​മ്പു​ക​ളി​ൽ​ ​ഭ​ക്ഷ​ണ​വും​ ​മ​റ്റ് ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL