കോന്നി: തെരുവുനായ ആക്രമണത്തിൽ കോന്നി ടൗണിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3:30 ന് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വച്ചാണ് വഴിയാത്രക്കാരെ തെരുവുനായ ആക്രമിച്ചത്. കൊന്നപ്പാറ സ്വദേശി ശാന്തകുമാർ (58), ഇളകൊള്ളൂർ സ്വദേശി സുഭാഷ് കുമാർ (50), കോന്നി സ്വദേശി അബ്ദുൽ സിദ്ധിക്ക് ( 50), മണിമല സ്വദേശി ജോബിൻ (25), കോന്നി സ്വദേശി സുൽഫിക്കർ (28) എന്നിവർക്കാണ് കടിയേറ്റത്. എല്ലാവരുടെയും കാലിനാണ് കടിച്ചത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |