SignIn
Kerala Kaumudi Online
Friday, 07 August 2026 8.48 AM IST

പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചെങ്ങന്നൂർ: പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരപരിക്ക്. കോടുകുളഞ്ഞി തെങ്ങുംപള്ളിത്തറയിൽ കൈലാസ് നാഥ് (22) ആണ് പരിക്കേറ്റത്. മുളക്കുഴ ഒന്നാം വാർഡിലെ തുലാക്കുഴി എ.കെ.ജി.പടിയിലുള്ള വീതികുറഞ്ഞ പാലത്തിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം പാലത്തിന്റെ ഇരുമ്പ് കൈവരി തകർത്ത് 20 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ശക്തമായ ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വീണ വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങി. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാനിന്റെ ഗ്ലാസ് തകർത്താണ് ഡ്രൈവറെ പുറത്തെടുത്തത്. അബോധാവസ്ഥയിലായിരുന്ന കൈലാസ് നാഥിനെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീർവിളാകത്തുനിന്ന് മുളക്കുഴയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വാഹനത്തിൽ ലോഡുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം സ്ഥലത്തെത്തി തോട്ടിൽ വിശദമായ പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL