
കോന്നി : കുമ്മണ്ണൂർ നടിയകാലായിൽ കാട്ടാനശല്യം രൂക്ഷം. വെള്ളിയാഴ്ച പുലർച്ചെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. ശബ്ദംകേട്ട് ഉണർന്ന പ്രദേശവാസികൾ ഓടിക്കാൻ ശ്രമിച്ചപ്പോൾ കാട്ടാന നാട്ടുകാർക്ക് നേരെ തിരിഞ്ഞു. വനമേഖലയിൽ നിന്ന് തേക്കുതോട്ടം വഴി ജനവാസമേഖലയിൽ പ്രവേശിക്കുന്ന കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നുപ്പ്. വനാതിർത്തിയിൽ കിടങ്ങുകളോ ഫെൻസിങ്ങോ ഇല്ലാത്തത് ശല്യം വർദ്ധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. വന അതിർത്തിയിലെ സോളാർ ഫെൻസിങ്ങുകൾ തകർന്ന നിലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |