പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ യുവാവിന് ഏഴുവർഷം തടവും 70000രൂപ പിഴയും ശിക്ഷ. മല്ലപ്പള്ളി വെസ്റ്റ് ആനിക്കാട് നെടുമണ്ണിൽ വീട്ടിൽ വിബിൻമോൻ.വി.പി (39)യെ ആണ് പത്തനംതിട്ട പ്രത്യേക അതിവേഗ കോടതി ജഡ്ജ് ടി.മഞ്ജിത്ത് ശിക്ഷിച്ചത്.
2025 നവംബർ 19നാണ് കേസിന് ആസ്പദമായ സംഭവം. രാവിലെ 8.30ന് സ്കൂൾ ബസ് കാത്തുനിന്ന പെൺകുട്ടിയെ വീട്ടുകാര്യങ്ങൾ അന്വേഷിച്ച് അടുത്തുകൂടിയ പ്രതി ലൈഗികമായി ആക്രമിക്കുകയായിരുന്നു. കുതറി ഓടിയ പെൺകുട്ടിയെ പിന്തുടർന്ന് പ്രതി നഗ്നതാ പ്രദർശനവും നടത്തി. അന്നത്തെ കീഴ് വായ്പൂർ പൊലീസ് ഇൻസ്പെക്ടർ ജയ്മോനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ റോഷൻ തോമസ് കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |