SignIn
Kerala Kaumudi Online
Friday, 16 October 2026 1.35 AM IST

റാന്നി ആശുപത്രിയിൽ മോഷണം നടത്തിയ ആളെ അറസ്റ്റ് ചെയ്തു

crime-
സിബി പി രാഘവൻ

റാന്നി: പ്രവർത്തനരഹിതമായി കിടക്കുന്ന റാന്നി മേനാംതോട്ടം ആശുപത്രിയിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചയാളെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പള്ളിപ്പറമ്പ് ഇളംകുന്നേൽ വീട്ടിൽ സിബി പി.രാഘവൻ (56) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആശുപത്രിയുടെ കാഷ്വാലിറ്റി കെട്ടിടത്തിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ആശുപത്രിയിലെ വിവിധ ഇടങ്ങളിലെ പൈപ്പുകളിൽനിന്നായി 25 ടാപ്പുകളും 10 വാൽവുകളും ഇളക്കിയെടുത്തു.

നാട്ടുകാർ വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ റാന്നി പൊലീസ് മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പക്കൽ നിന്ന് മോഷണമുതലുകളും മോഷണത്തിനായി ഉപയോഗിച്ച ചുറ്റിക , പ്ലെയർ എന്നി​വയും കണ്ടെടുത്തു. എസ്.ഐമാരായ ബിജു.ബി​.എസ്, അച്ചൻ കുഞ്ഞ് , സി​.പി​.ഒമാരായ അനു , ജിബിൻ ദാസ് , ശില്പ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, ARREST, THEFTCASE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY