SignIn
Kerala Kaumudi Online
Monday, 21 September 2026 11.52 AM IST

ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

bava

പെരുനാട് : മലങ്കര ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ റാന്നി പെരുനാട് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു.
പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന മെത്രാപ്പോലീത്തമാരുടെ ഓർമപ്പെരുന്നാൾ പ്രളയ പശ്ചാത്തലത്തിൽ ലളിതമായാണ് ആഘോഷിച്ചത്. ഈ തുക ഉപയോഗിച്ച് വാങ്ങിയ ഭക്ഷ്യവസ്തുക്കൾ ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധുവിന് കൈമാറി. മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, തോമസ് റമ്പാൻ, ഫാ.മത്തായി, ഫാ.യൂഹാനോൻ, ഫാ.ആൻഡ്രൂസ് എന്നിവരും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL