
തിരുവല്ല : പ്രളയത്തെ തുടർന്ന് വെള്ളം കയറിയ മന്നൻകരച്ചിറ ഗവ.യു.പി. സ്കൂൾ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ ശുചീകരിച്ചു. ഡി.വൈ.എഫ്.ഐ തിരുവല്ല ടൗൺ വെസ്റ്റ് കമ്മിറ്റിയിലെ പ്രവർത്തകരാണ് ചെളിനിറഞ്ഞ സ്കൂൾ വൃത്തിയാക്കിയത്. മേഖലാ സെക്രട്ടറി ബിബിൻ ചാക്കോ, പ്രസിഡന്റ് അഡ്വ.ആദർശ്, ജോഷി ജോൺസൺ, സെയ്ദ് സലാം, അരുൺ ജോസഫ്, റോഷൻ തോമസ്, ആഷിക്, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.വി.മഹേഷ്, ടി.എ.റെജികുമാർ, ഹെഡ്മിസ്ട്രസ് എസ്.രജിത, അദ്ധ്യാപകരായ രജനി ഗോപാൽ, കല എസ്.തോമസ്, എം.എസ്.ശരണ്യ എന്നിവരും പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |