
പത്തനംതിട്ട : ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ, ജില്ലാഒളിമ്പിക് അസോസിയേഷൻ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ഓപ്പൺ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രസന്നകുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ വ്യാപാരവ്യവസായി യൂണിറ്റ് പ്രസിഡന്റ് അബു നിവാസ് മുഖ്യാഥിതിയായിരുന്നു. മിലിന്ദ് വിനായക്.പി.എം, സുകു.പി.കെ, അഫ്‌സൽ.എസ് , മനോജ് വിനായക, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |