
പത്തനംതിട്ട : ജില്ലാതല ഓണം ഖാദിമേളയുടെയും അബാൻ ജംഗ്ഷനിലെ നവീകരിച്ച ഖാദി ഷോറൂമിന്റെയും ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ നിർവഹിച്ചു. നഗരസഭ കൗൺസിലർ മിസ്‌ന ആരിഫ് അദ്ധ്യക്ഷത വഹിച്ചു. ആദ്യവിൽപ്പന നഗരസഭ കൗൺസിലർ എസ്.ഫാത്തിമ നിർവഹിച്ചു. ജില്ല ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർ വി.ഹരികുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ ഷിബു ജോൺ എന്നിവർ പങ്കെടുത്തു. മേളയോടനുബന്ധിച്ച് 25 വരെ ഞായറാഴ്ച്ച ഉൾപ്പടെ എല്ലാ അവധി ദിവസങ്ങളിലും ഖാദി ഷോറൂമുകൾ തുറന്നു പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |