
കുളനട: ഗ്രാമപഞ്ചായത്തിലെ അഞ്ച് കടലിക്കുന്ന് വാർഡിലെ മെമ്പറുടെ വാർഡ് ഓഫീസ് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ രഘുനാഥൻ പിള്ള അദ്ധ്യക്ഷതവഹിച്ചു. ശാമുവൽ കൊല്ലശ്ശേരി, ശ്യാമളാ വിജയൻ, കലേഷ് , ശാമുവൽ സലുവില്ല, അമ്പിളി രവി എന്നിവർ പ്രസംഗിച്ചു. വാർഡ് അംഗം ശോഭനാ അച്യുതൻ സ്വാഗതവും ശോഭനാ സോമരാജൻ കൃതജ്ഞതയും പറഞ്ഞു. വാർഡിലെ അംഗങ്ങൾക്ക് ഗ്രാമപഞ്ചായത്തുമയി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള സഹായമാണ് വാർഡ് ഓഫീസ് വഴി ലഭ്യമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |