
ആറന്മുള : സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്.ജഗൻ മോഹൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ, ഗ്രാമപഞ്ചായത് അംഗം തുളസി രാധ, സ്റ്റേറ്റ് സെക്രട്ടറി പ്രൊഫസർ വി.സി.ജെയിംസ്, ഗവേണിംഗ് ബോർഡ് മെമ്പർ സാം കാവുംമണ്ണിൽ, അസോസിയേഷൻ ട്രെഷറർ മാത്യൂസ് കെ.ജേക്കബ് എന്നിവർ പ്രസംഗിച്ചു. മത്സരങ്ങൾ 28ന് സമാപിക്കും. മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിൽ കലാപരിപാടികളും അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |