
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച 'ഹരിത ഓണം 2026' പദ്ധതിയുടെ ലോഗോ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.കെ.സയൂജ പ്രകാശനം ചെയ്തു. ഓണാഘോഷങ്ങളിൽ ഹരിത ചട്ടങ്ങൾ പാലിക്കുന്നതിനും മാലിന്യനിർമ്മാർജനം ഉറപ്പാക്കുന്നതിനുമുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ലോഗോയുടെ പ്രകാശനം തുടക്കം കുറിച്ചു. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ.പി, പ്രോജക്ട് ഡയറക്ടർ വിനോദ് കുമാർ.കെ.ഇ, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ വിനീത് കെ.എം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |