
തടിയൂർ : അയിരൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ നിർവഹിച്ചു. കൃഷി ഓഫീസർ റോഡിനി നിക്കോളാസ് പെരേര അദ്ധ്യക്ഷതവഹിച്ചു. കാർഷിക വികസന സമിതിയുടെ നേതൃത്വത്തിൽ കർഷകർ ഉല്പാദിപ്പിച്ച പച്ചക്കറികളാണ് ഓണച്ചന്തയിലൂടെ വിതരണം ചെയ്യുന്നത് ഇന്നുമുതൽ ഇരുപത്തിയേഴാം തീയതി വരെയാണ് ഓണച്ചന്ത. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി.നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി ശമുവേൽ, രേണുക സജികുമാർ, ഉപ്പിട്ടോ ബോബൻ താഴമൺ, ടി.എ.അനിയൻ, സൈമൺ കല്യാണശ്ശേരിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |