SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

കുറ്റൂരിൽ ട്രാൻ.ബസ് കാറിലിടിച്ചു 

kuttoor

തിരുവല്ല : എം.സി റോഡിലെ കുറ്റൂരിൽ വീണ്ടും അപകടമുണ്ടായി. കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും കാറുമാണ് ഇന്നലെ ഉച്ചയ്ക്ക് കൂട്ടിയിടിച്ചത്. ആളപായമില്ല. കുറ്റൂർ ഗവ.ഹയർസെക്കന്ററി സ്കൂൾ കവലയിലാണ് സംഭവം. പാലക്കാട്ട് നിന്ന് കൊട്ടാരക്കരയ്ക്ക് പോയ സൂപ്പർഫാസ്റ്റ് ബസ്, മുമ്പിൽ പോയ കാർ ഇടത്തേക്ക് തിരിച്ചപ്പോൾ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ കാർ ശാസ്‌തനട ക്ഷേത്രത്തിന്റെ ആർച്ചിൽ ഇടിച്ചശേഷം കുറ്റൂർ ഗവ.ഹയർസെക്കൻഡറി​ സ്കൂളിന്റെ മതിലും ഇടിച്ചുതകർത്തു. കഴിഞ്ഞദിവസം ഇവിടെ എം.സിറോഡിൽ കാറുകളും മിനി ലോറിയും ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL