SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

ഗുരുരത്‌ന പുരസ്‌കാരം ജി.സുന്ദരേശന്

sund
ജി. സുന്ദരേശൻ

ചിറ്റാർ : പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മികച്ച അദ്ധ്യാപകർക്ക് വർഷംതോറും കിസുമം സ്‌കൂളിലെ പൂവ് സർഗവേദി നൽകിവരുന്ന ഗുരുരത്‌ന പുരസ്‌കാരത്തിന് ജി.സുന്ദരേശൻ അർഹനായി. കുട്ടികളാണ് പുരസ്‌കാരത്തിന് അദ്ധ്യാപകരെ കണ്ടെത്തുന്നത്. വടശ്ശേരിക്കരയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ മികവിന്റെ ചരിത്രം സൃഷ്ടിച്ച് കഴിഞ്ഞ നാലുവർഷം തുടർച്ചയായി 100 ശതമാനം വിജയം നേടിക്കൊടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഗോത്രവർഗ്ഗ മേഖലയിലെ കുട്ടികളെ കൈപിടിച്ചുയർത്തി സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ നാടകം, പണിയനൃത്തം, ഇരുള നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടാനായി. ജില്ലാ, സംസ്ഥാന കായികമേളകളിൽ വിദ്യാർഥികൾ നേട്ടങ്ങൾ കൊയ്തു. സർഗോത്സവം, കളിക്കളം തുടങ്ങി ഗോത്രമേഖലയിലെ കുട്ടികൾക്കുമാത്രമായി നടത്തുന്ന മേളകളിലും സ്‌കൂളിനെ മുന്നിൽനിന്ന് നയിച്ചു.
ഭാര്യ ബിന്ദു. അടൂർ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പലാണ്. മക്കൾ : തഥാഗത്, തഥാജിത്ത്. പുരസ്‌കാരം ലോക അദ്ധ്യാപകദിനമായ ഒക്ടോബർ ആറിന് കിസുമം സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL