
പത്തനംതിട്ട : കെടുകാര്യസ്ഥതയുടെ മൂർത്ത രൂപമായി മാറുന്ന യു.ഡിഎഫ് സർക്കാർ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സഹകരണ ബാങ്കായ തിരുവല്ല ഈസ്റ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത് ഭരണകൂട ഭീകരതയുടെ ഉദാഹരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ.ബിജു പറഞ്ഞു. ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടതിനെതിരെ പത്തനംതിട്ട ജെ.ആർ ഓഫീസിന് മുമ്പിലേക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിച്ചു. അലക്‌സ് കണ്ണമല , കെ.പി.ഉദയഭാനു, രാജു എബ്രഹാം, സജി അലക്‌സ്, മനു വാസുദേവ് ,സുമേഷ് ഐശ്വര്യ, അഡ്വ.മാത്തൂർ സുരേഷ്, ബി.ശാഹുൽ ഹമീദ്, നിസാർ നൂർ മഹൽ, രാജു നെടുവമ്പ്രം, എ.പി.ജയൻ , ഡി.സജി, ഓമല്ലൂർ ശങ്കരൻ ,എം.വി സഞ്ജു, ഫിലിപ്പോസ് തോമസ്, ജോർജ് കുരുവിള, ജേക്കബ് ജോർജ്, ചെറിയാൻ ജോർജ് തമ്പു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |