
പന്തളം : യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ രജതജൂബിലി ആഘോഷങ്ങൾ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. യു.സി.എഫ് വർക്കിംഗ് പ്രസിഡന്റ് ഫാദർ നൈനാൻ വി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യൂയാക്കീം മാർ കുറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. സി.വി.ശാന്തകുമാർ എം.എൽ.എ, നഗരസഭാ അദ്ധ്യക്ഷ എം.ആർ. കൃഷ്ണകുമാരി, ഫാ.ഡോ.ജെയിംസ് വേങ്ങാട്ടൂർ, സെക്രട്ടറി വി.ജി.ഷാജി, ട്രഷറർ ഷിബു മേലേൽ, ജനറൽ കൺവീനർ സാംകുട്ടി, ജോൺസൺ കീപ്പള്ളിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |