
പത്തനംതിട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മൈലപ്രാ മണ്ഡലത്തിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തിൽ സീനിയർ അദ്ധ്യാപകരുടെ ഭവനങ്ങൾ സന്ദർശിച്ചു. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ മൈലപ്ര മണ്ഡലം പ്രസിഡന്റ് കെ.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു. 98 വയസുള്ള ചിറ്റക്കാട്ട് സി.സി.മത്തായിയേും ഒട്ടമൂട്ടിൽ ഒ.എം.ശാമുവേലിനെയും ആദരിച്ചു. എം.എം.തോമസ്, തോമസ് എബ്രഹാം, രാജൻ ജോർജ്ജ്, സെക്രട്ടറി എം.എം.ജോസഫ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |