
പന്തളം : നഗരസഭ പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിയുടെ ഒരു ഗുണഭോക്തൃ സംഗമം 11ന് രാവിലെ 10.30ന് പന്തളം നഗരസഭയുടെ സമീപമുള്ള പഴയ ബ്ലോക്ക് ഹാളിൽ നടക്കും. ആദ്യ ഗഡു, രണ്ടാം ഗഡു, മൂന്നാം ഗഡു, നാലാം ഗഡു തുക കൈപ്പറ്റി ഭവനം നിർമ്മാണം പൂർത്തീകരിച്ചിട്ടില്ലാത്ത എല്ലാ ഗുണഭോക്താക്കളും ഗുണഭോക്തൃ സംഗമത്തിൽ പങ്കെടുക്കേണ്ടതാണ്. പി.എം.എ.വൈ പദ്ധതിയുടെ ഒന്നാംഘട്ടം സെപ്തംബർ 30ന് അവസാനിക്കുന്നതിനാൽ പദ്ധതി ആനുകൂല്യം നഷ്ടപെടാതിരിക്കുന്നതിന് എല്ലാഭവന നിർമ്മാണ പ്രവൃത്തിയും 30നുള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |