
തടിയൂർ : ആറന്മുള ഉത്രട്ടാതി ജലമേളയിൽ മന്നം ട്രോഫി കരസ്ഥമാക്കിയ കോറ്റാത്തൂർ കൈതക്കോടി പള്ളിയോടത്തിനും എ ബാച്ചിൽ ആറാം സ്ഥാനത്ത് എത്തിയ അയിരൂർ പള്ളിയോടത്തിനും അയിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അഡ്വ.പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി.നായർ, സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ശ്രീകല ഹരികുമാർ, സാംകുട്ടി അയ്യക്കാവിൽ, മഞ്ജുഷ.ടി.സി, സുജാത സന്തോഷ്, ബോബൻ താഴമൺ , അഭിനു മത്തായി ,സുലേഖ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |