
അടൂർ: ക്ഷീരവികസന വകുപ്പ് അടൂർ യൂണിറ്റിന്റെയും കടമ്പനാട് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തിപറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. കടമ്പനാട് ക്ഷീരസംഘം പ്രസിഡന്റ് പി. കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഗവൺമെന്റ് ക്ഷീര മേഖലയിൽ നടപ്പിലാക്കുന്നവിവിധ പദ്ധതികളെക്കുറിച്ചും പാൽ ഗുണനിലവാരം, ക്ഷീരകർഷക ക്ഷേമനിധി, ക്ഷീരശ്രീ പോർട്ടൽ എന്നീ വിഷയങ്ങളെ സംബന്ധിച്ചും അടൂർ ക്ഷീരവികസന യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്ടരായ എം.എസ് മനേഷ്, റീബ രാജു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംഘം സെക്രട്ടറി ഷിബു ബേബി, മറിയാമ്മ കൊച്ചുമ്മൻ, കെ പി ബാബു പരമേശ്വരൻ പിള്ള, സന്തോഷ് ജോർജ്, ജോർജ് ജി , രാധ മോൾ, ലീലാമ്മ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |