SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

ഹരിത സംരക്ഷണ സമിതി

s

പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിലെ കർഷകദ്രോഹ നിർദ്ദേശങ്ങളിൽ ജില്ലയിലെ നിയമസഭാംഗങ്ങൾ നിലപാട് വ്യക്തമാക്കണമെന്ന് ഹരിത സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കാർട്ടൂണിസ്റ്റ് ഷാജി മാത്യുവും സെക്രട്ടറി റെജി പ്ലാന്തോട്ടത്തിലും ആവശ്യപ്പെട്ടു. കോന്നി, റാന്നി താലൂക്കുകളിലായി ജില്ലയിലെ ഏഴ് വില്ലേജുകളാണ് കരട് വിജ്ഞാപനത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവയിൽ ഭൂരിഭാഗവും ജനവാസ മേഖലകളും കൃഷിയിടങ്ങളുമാണ്. വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ നടപ്പിലായാൽ പ്രദേശത്തെ കർഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കരട് വിജ്ഞാപനം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഹരിത സംരക്ഷണ സമിതി ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL