SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.56 AM IST

വായ്പ പദ്ധതി

apply-now
വായ്പ പദ്ധതി

അടൂർ: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ തൊഴിൽ സംരംഭങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഭവന നിർമാണത്തിനും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ആവശ്യങ്ങൾക്ക് ആറ് ശതമാനം പലിശ നിരക്കിൽ പരമാവധി രണ്ട് ലക്ഷം രൂപ വായ്പ നൽകും. വ്യക്തിഗത ആവശ്യങ്ങൾക്കായി മൂന്ന് ലക്ഷം രൂപ വരെ 8.5 ശതമാനം പലിശ നിരക്കിൽ വായ്പ ലഭിക്കും. 3.8 ശതമാനം മുതൽ ഒമ്പത് ശതമാനം വരെ പലിശ നിരക്കിൽ പരമാവധി 15 ലക്ഷം രൂപ വരെ വാഹന വായ്പ, 9.5 ശതമാനം മുതൽ 11 ശതമാനം വരെ പലിശ നിരക്കിൽ പരമാവധി 10 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയും ലഭിക്കും. കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന മൈക്രോ ക്രെഡിറ്റ് വായ്പ ഒരു സി.ഡി.എസിന് മൂന്ന് കോടി രൂപ വരെയും വ്യക്തികൾക്ക് 1.25 ലക്ഷം രൂപ വരെയും ലഭിക്കും. ഫോൺ. 04734 293677.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL