അടൂർ : നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾക്ക് തോന്നിയ വില ഈടാക്കുന്നതിനെതിരെ ശക്തമായ നടപടികൾ അധികൃതർ കൈകൊള്ളണമെന്ന് നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ രൂപേഷ് അടൂർ ആവശ്യപ്പെട്ടു. സപ്ലൈകോം, ലീഗൽ മെട്രോളജി തുടങ്ങിയിട്ടുള്ള വിവിധ വകുപ്പുകൾ കാര്യക്ഷമമായി ഇതിനെതിരെ നടപടികൾ സ്വീകരിക്കണം. കൂടുതലും ബൈപാസ് റോഡിലാണ് തട്ടുകടകളിലും ഹോട്ടലുകളിലും വില വർദ്ധന കൊള്ള നടക്കുന്നത്. ആഹാര സാധനങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന വില ഹോട്ടലുടമകൾ പാലിക്കാൻ അധികൃതർ സത്വര നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും രൂപേഷ് അടൂർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |