SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.01 AM IST

വില്ലുവണ്ടി യാത്ര

villuvandi-yathra-
വില്ലുവണ്ടി യാത്ര

റാന്നി: രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എ.സി, എസ്ടി കോ - ഓർഡിനേഷൻ കൗൺസിൽ താലൂക്ക് കമ്മിറ്റി വില്ലുവണ്ടി യാത്രയും ബൈക്ക് റാലിയും നടത്തി. വിവിധ പഞ്ചായത്തുകളിലെ സ്വീകരണങ്ങൾക്കു ശേഷം റാന്നി താലൂക്ക് ഓഫിസിൽ നിവേദനം നൽകി. കിസുമം വാർഡിൽ നിന്നാരംഭിച്ച യാത്രയ്ക്കു പഞ്ചായത്തംഗം സതീഷ്മോൻ ഫ്ലാഗ് ഓഫ് ചെയ്തു. താലൂക്ക് ഓഫിസിനു മുന്നിൽ നടന്ന വിശദീകരണ യോഗം കൗൺസിൽ ചെയർമാൻ സി.ആർ.മോഹനൻ ഉദ്ഘാടനം ചെയ്തു‌. പി.ആർ.പുരുഷൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഉത്തമൻ, കെ.ടി.സജി, എ.ജെ.ബിജു, രാജപ്പൻ കിസുമം, എ.പി.ഗോപാലൻ വടശേരിക്കര, എ.പി.അപ്പു കുട്ടൻ, രാജപ്പൻ മണ്ണടിശാല, സജികുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL