മല്ലപ്പള്ളി: പെരുമ്പ്രനാട് ചരിത്ര പഠന സമിതിയുടെ നേതൃത്വത്തിൽ 21ന് കോഴഞ്ചേരി മുതൽ വീയപുരം വരെ റോഡുമാർഗവും ജലമാർഗവുമായി പൈതൃക പഠനയാത്ര സംഘടിപ്പിക്കുന്നു. പമ്പാനദിയുടെ നദീതട പൈതൃകവും സാംസ്കാരിക ചരിത്രവും തൊട്ടറിഞ്ഞുള്ള യാത്ര കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽനിന്ന് ബസ് യാത്രയായി ആരംഭിച്ച് ചെങ്ങന്നൂരിലെത്തി തുടർന്ന് ബോട്ടു യാത്രയായി മാറും. വിവിധ ചരിത്ര സ്മാരകങ്ങളും ആരാധനാലയങ്ങളും കളരികളും പാരമ്പര്യ തൊഴിലിടങ്ങളും പുരാതന വ്യാപാര കേന്ദ്രങ്ങളും കാവുകളും സന്ദർശിച്ച് പമ്പയും അച്ചൻകോവിലാറും സംഗമിക്കുന്ന വീയപുരത്ത് ആദ്യഘട്ടം സമാപിക്കും. പങ്കെടുക്കാൻ സമിതി സെക്രട്ടറി മനീഷ് കുഴിവേലിയെ ബന്ധപ്പെടുക.9037470750.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |