ഓതറ: ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി 108 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രത്യക്ഷ ഗണപതിപൂജ, ആനയൂട്ട് എന്നിവ നടത്തി.
ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങുകൾക്ക് തന്ത്രി പാതിരുവേലിൽ ഇല്ലത്ത് ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരി, മേൽശാന്തിമാരായ മാമ്പറ്റയില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി, മാമ്പറ്റയില്ലത്ത് ശ്രീകുമാര ശർമ്മ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.ഗജറാണി ഓതറ പുതുക്കുളങ്ങര ശ്രീപാർവതി ഗജപൂജയിലും ആനയൂട്ടിലും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |