മല്ലപ്പള്ളി : ത്രിതല പഞ്ചായത്ത് സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് അഡ്വ.വർഗീസ് മാമൻ എം.എൽ.എ. കുന്നന്താനം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി വിഹിതം വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി വലിഞ്ഞു മുറുക്കിയ എൽ.ഡി.എഫ് സർക്കാരിന്റെ ചെയ്തി മൂലം സംസ്ഥാനത്ത് വികസനത്തിന്റെ സ്തംഭനാവസ്തയാണ് നിലനിന്നത്. മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിൽ വന്ന യു.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് പുതുപ്രതീക്ഷയാണ് തന്നിരിക്കുന്നത്. ത്രിതല പഞ്ചായത്തുകൾക്ക് അർഹിക്കപ്പെട്ട വിഹിതം നൽകിയും സാമ്പത്തികമായി കൂടുതൽ സഹായം നൽകിയും വി.ഡി സതീശൻ സർക്കാർ സംസ്ഥാനത്ത് വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണമല മുഖ്യപ്രഭാഷണം നടത്തി. അഡ്വ.റെജി തോമസ്, കുഞ്ഞുകോശി പോൾ, ലാലു തോമസ്, കോശി പി.സക്കറിയ, ആർ. ജയകുമാർ, എബി മേക്കരിങ്ങാട്ട്, ബിജു ടി ജോർജ്, ജോൺസൺ കുര്യൻ, സുരേഷ് ബാബു പാലാഴി, ജ്ഞാനമണി മോഹനൻ, സിപി ഓമനകുമാരി, വി. ജെ റെജി, സുനിൽകുമാർ ആഞ്ഞിലിത്താനം, ധന്യമോൾ ലാലി, മാലതി സുരേന്ദ്രൻ, ദേവരാജൻ, പിജി രാജശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |