ചെങ്ങന്നൂർ : അരീക്കര ഉടയാമുറ്റം വിജ്ഞാനവീഥി ഗ്രന്ഥശാല സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് വി.ജെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എ രവീന്ദ്രൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സുധാമണി, മുളക്കുഴ പ ഞ്ചായത്ത് പ്രസിഡന്റ് സജിത മനു, ജില്ലാ പഞ്ചായത്തംഗം നിതിൻ ചെറിയാൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ആർ വിജയകുമാർ, ബിഷാജ് ലാൽ, ടി.അനു, രാജശ്രീ,അഞ്ജന സുധീഷ്, കെ.എ ഷൈലജ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ പാട്ട് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |