പത്തനംതിട്ട : ചരക്കു മേഖലയിലെ പൊലീസ്, ആർ.ടി.ഒ അധികാരികളുടെ ചൂഷണത്തിനെതിരെ ഒക്ടോബർ എട്ടിന് കേരള സ്റ്റേറ്റ് ഗുഡ്‌സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു.) നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സഖാവ് എൻ.സുന്ദരംപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.സഞ്ജു അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി എസ്. രാജേഷ്കുമാർ സി.ഐ.ടി.യു.ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അനിൽകുമാർ, ഗുഡ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അംഗം സഖാവ് ജയകുമാർ, രാജഗോപാലൻ നായർ എന്നിവർ സംസാരിച്ചു.നൗഷാദ് നന്ദി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |