കൊടുമൺ : അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ ബി.ജെ.പി കൊടുമൺ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ സൂരജ് ഉദ്‌ഘാടനം ചെയ്തു. ഏരിയാ ജനറൽ സെക്രട്ടറി രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി നിധിൻ ശിവ മുഖ്യപ്രഭാഷണം നടത്തി. എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് മധുമംഗലം, മണ്ഡലം കമ്മിറ്റി അംഗം ത്യാഗരാജൻ ആവണി, വിനോദ് എരുത്വക്കുന്ന്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനുരാജ് ഇടത്തിട്ട,രാജൻ കാരികംപൊയ്കയിൽ , ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |