പത്തനംതിട്ട : കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവിനെ എറണാകുളത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ലോ കോളേജിന് സമീപം മാർക്കറ്റ് റോഡിൽ എക്സ്.എൽ 1374ൽ റെമോ സാവിയോ കൊറേയാ (36) ആണ് പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്ത് ലക്ഷത്തിലധികം രൂപയാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തത്. മലയാലപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് കാനഡയിൽ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് 3.25 ലക്ഷം രൂപ തട്ടിയെടുത്തതാണ് അറസ്റ്റിന് കാരണമായത്. യുവാവ് മലയാലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. 2022 ഡിസംബറിലാണ് പണം വാങ്ങിയത്. മലയാലപ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാൻ.എൻ.എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഡിക്രൂസ്, സിവിൽ പൊലീസ് ഓഫീർമാരായ ശ്രീജിത്ത് പ്രകാശ്, ഗോപകുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. ഇയാൾക്കെതിരെ സമാന കേസുകൾ നിരവധിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |