
പത്തനംതിട്ട : നിർമാണം തുടങ്ങിയ കുമ്പഴ റോഡിൽ പൊടി ശല്യം ഒഴിവാക്കി വ്യാപാര സ്ഥാപങ്ങൾ തുറന്നുപ്രവർത്തിക്കാൻ അവസരം ഒരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് ആവശ്യപ്പെട്ടു. യോഗം യൂണിറ്റ് പ്രസിഡന്റ് എം.അബുനവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.സി.വർഗീസ്, ട്രഷറർ പി.ഉല്ലാസ്, എൻ.എ.നൈസാം, ഗീവർ ജോസ്, ടി.വി.മിത്രൻ, സാം പി.ജോർജ്, സജി എം.ജോർജ്, ആർ.അയ്യപ്പൻ, ആർ.മുരളിധരൻ, അഹമ്മദ് സാലി, ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |