
വെച്ചൂച്ചിറ: മന്ദമരുതി - വെച്ചൂച്ചിറ റോഡിൽ കുംഭിത്തോടിനു സമീപം രൂപപ്പെട്ട വലിയ കുഴി വാഹന യാത്രക്കാർക്ക് ഭീഷണിയായി. റോഡിന്റെ മദ്ധ്യഭാഗത്തായി ടാറിംഗ് തകർന്നു രൂപപ്പെട്ട കുഴി അറിയാതെ എത്തുന്ന ഇരുചക്രവാഹന യാത്രക്കാരാണ് പ്രധാനമായും അപകടത്തിൽപ്പെടുന്നത്. രാത്രികാലങ്ങളിലാണ് അപകടസാദ്ധ്യത കൂടുതൽ. അടിയന്തരമായി കുഴി അടയ്ക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടായേക്കാമെന്ന് നാട്ടുകാരും യാത്രക്കാരും പറഞ്ഞു. വെച്ചൂച്ചിറ റോഡിൽ ഒരു വശത്ത് മാത്രം ടാറിംഗ് നടത്തിയിട്ടുള്ളതിനാൽ പതിവായി അപകടങ്ങൾ ഉണ്ടാകുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |