
കോഴഞ്ചേരി : ഇടയാറന്മുള ളാക സെന്തോം മാർത്തോമ്മാ ഇടവക നേതൃശിബിരം കുമ്പനാട് കടപ്ര ഡോ.തിയോഡോഷസ് മാർത്തോമ്മാ കൗൺസിലിംഗ് സെന്ററിൽ ഡയറക്ടർ റവ.ഷിബു.കെ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ.നൈനു ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. രാജ്യാന്തര പരിശീലകൻ ജോസ് മാത്യൂസ് ഇടയാറന്മുള ക്ലാസ്സ് നയിച്ചു. സഹവികാരി മനു.പി.ജെ, ഇടവക ഉപാദ്ധ്യക്ഷൻ റജി ജോർജ്, അനിൽ വി.തോമസ്, ഏബ്രഹാം വർഗീസ്, ജോർജി വർഗീസ്, ബിജു പീറ്റർ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |