
അടൂർ : അടൂർ ടൗൺ വിനോബാജി ശ്രീമൂലം നഗർ റസിഡന്റ്സ് അസോസിയേഷന്റെ കുടുംബസംഗമം വി.ശാന്തകുമാർ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.പി.സുധാകരൻ പിള്ള അദ്ധ്യക്ഷതവഹിച്ചു. റവ.ഫാ.ഫിലിപ്പോസ് ചരിവുപുരയിടം, മുനിസിപ്പൽ കൗൺസിലർമാരായ നിധി.എസ്, സുനിതാമനോജ്, പ്രൊഫ.സി.എൻ.രാജശേഖരൻ, സി.ടി.കോശി, സഖറിയ കോശി, കെ.ഇ.ജോൺ, മേരി സഖറിയാ എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിഷ്ണു മണ്ണടി, സോഫിയാ സാം, ഷീജാ റെജി, ഡെയ്സി തോമസ്, ദീപാ അജിത്ത്, മഞ്ജു തോമസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |