SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

ജി​ല്ലയിലെ ആരോഗ്യകേന്ദ്രങ്ങളി​ൽ സൗകര്യമി​ല്ല, മനമി​ടറി​യവർക്ക് ഇടമി​ല്ല

mad

പത്തനംതിട്ട : ജില്ലയിൽ മാനസികാരോഗ്യപ്രശ്നമുള്ളവരുടെ ചി​കി​ത്സയ്ക്കും പുനരധി​വാസത്തി​നും ഇടമില്ല. താളംതെറ്റി​യ മനസുമായി​ നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ കോട്ടയം മെഡിക്കൽ കോളേജിലോ ഊളൻപാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്കോ മാറ്റുകയാണ് പതിവ്. മാസത്തിൽ മൂന്ന് പേരെയെങ്കിലും ഇത്തരത്തിൽ ജില്ലയിൽ കണ്ടെത്താറുണ്ട്. മാനസിക പ്രശ്നങ്ങളായതിനാൽ ഷെൽട്ടർ ഹോമുകളിലൊന്നും ഇവരെ താമസിപ്പിക്കില്ല. ജില്ലയിൽ ഇത്തരത്തിലുള്ള ഷെൽട്ടർ ഹോമുകളില്ലെന്നതാണ് വാസ്തവം.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തിയെ കണ്ടെത്തിയാൽ സർക്കാർ മേഖലയി​ൽ ജില്ലയിൽ ചികിത്സിക്കാൻ ആകെ മൂന്ന് ഡോക്ടർമാരാണുള്ളത്. തിരുവല്ല താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി ഒരു ഡോക്ടർ വർക്കിംഗ് അറേഞ്ച്മെന്റിൽ ജോലി ചെയ്യുന്നു. റാന്നി താലൂക്ക് ആശുപത്രിയിൽ വിമുക്തിയുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറും ജില്ലാ ആശുപത്രിയിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റുമുണ്ട്. ജില്ലാ ആശുപത്രിയിൽ രണ്ട് ജൂനിയർ കൺസൾട്ടന്റ്, രണ്ട് കൺസൾട്ടന്റ് എന്നി​ങ്ങനെ ഒഴിവുകളുണ്ട്. അടൂർ ജനറൽ ആശുപത്രിയിലോ കോന്നി താലൂക്ക് ആശുപത്രിയിലോ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലോ മാനസി​കാരോഗ്യ വി​ദഗ്ദ്ധന്റെ തസ്തിക പോലുമില്ല. മാനസി​കാരോഗ്യ വി​ഭാഗത്തി​ൽ കിടത്തിച്ചി​കിത്സ ലഭി​ക്കുന്ന സർക്കാർ ആശുപത്രി ജി​ല്ലയി​ലി​ല്ല.

മാനസി​കാരോഗ്യ വി​ഭാഗത്തി​ൽ

ആവശ്യത്തി​ന് ഡോക്ടർമാരി​ല്ല,

കി​ടത്തി​ച്ചി​കി​ത്സ ലഭ്യമല്ല

പ്രധാന കാരണം

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയി​ലും നി​ലവി​ലി​ല്ല. 2017 ലെ നിയമപ്രകാരം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തതാണ് കാരണം. ഇത് കാരണം ഇത്തരത്തിലുള്ള ആളുകളുടെ ഉപദ്രവം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL