
റാന്നി : താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ സ്വയം സഹായ സംഘങ്ങൾക്ക് ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടുകൂടി 42,50,000 രൂപയുടെ ലിങ്കേജ് വായ്പ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ആർ.രാധാകൃഷ്ണൻ വിതരണോദ്ഘാടനം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ഗോപാലൻ നായർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി മഹേഷ്.കെ.എം, ഭദ്രൻ കല്ലയ്ക്കൽ, വനിതാ യൂണിയൻ സെക്രട്ടറി രമ മോഹൻ, ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ മെർലിൻ സെബാസ്റ്റ്യൻ,മൈക്രോ ക്രഡിറ്റ് ഓഫീസർ സന്ദീപ്, വിഷ്ണു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |