
ആറന്മുള: വർഷങ്ങളായി വള്ളസദ്യ നടത്തുന്ന കരാറുകാരുടെ പ്രധാന പാചകക്കാരെ പള്ളിയോട സേവാസംഘം വസ്ത്രവും പാർത്ഥസാരഥിയുടെ ചിത്രവും നൽകി ആദരിച്ചു. ഇക്കുറി 16 പേരാണ് അംഗീകൃത കരാറുകാരായി പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ വള്ളസദ്യ നടത്തിയത്. 54 ദിവസം 554 വള്ളസദ്യ നടന്നു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബ ദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ, ഫുഡ് കമ്മിറ്റി കൺവീനർ ബി.കൃഷ്ണകുമാർ, ശശികുമാർ മാലക്കര, ജയേഷ് കുമാർ, പ്രസന്നൻ തൈമറവുംകര, വനോദ് കടപ്ര എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |