
പത്തനംതിട്ട : ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടന്ന ജില്ലാതല പരിപാടി സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കൽ ഓഫീസർ (ആയുർവേദം) ഇൻചാർജ് ഡോ.കൃഷ്ണകുമാർ, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിജുകുമാർ, നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ.ബ്രിനു, തിരുവല്ല സർക്കാർ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അനു തോമസ് എന്നിവർ പങ്കെടുത്തു. 'ആരോഗ്യകരമായ നാളേക്കായി ആയുർവേദം' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |