SignIn
Kerala Kaumudi Online
Monday, 28 September 2026 2.32 AM IST

(കഥയും കാഴ്ചയും )​ പ്രിയദ‌ർശിനി ബസിന് ഒരു ഡബിൾബെൽ

news
പ്രിയദ‌ർശിനി ബസിന് ഒരു ഡബിൾബെൽ

ഗവിയിലേക്ക് പോകണം. പത്തനംതിട്ട സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുണ്ട്. ഇരിക്കാനിടമില്ല. നിറയെ സ്ത്രീകൾ. സൂചികുത്താനിടംപോലും പാണ്ഡവർക്ക് കൊടുക്കില്ലെന്ന് മഹാഭാരത കഥയിൽ ദുര്യോധനൻ പറഞ്ഞതുപോലെ അവർ സകല സീറ്റുകളിലും നിറഞ്ഞിരിക്കുന്നു. ബസിൽ ആണൊരുത്തനായി ഡ്രൈവറേ അതുവരെ ഉണ്ടായിരുന്നുള്ളു. "എനിക്കിരിക്കണം"- ഞാൻ പറഞ്ഞു. ഡ്രൈവർ പറഞ്ഞു.- "ഇത് പ്രിയദ‌ർശിനി ബസാണ്. സ്ത്രീകൾക്ക് സൗജന്യയാത്ര".

നിൽക്കുകയയേ രക്ഷയുള്ളു. " ആണുങ്ങൾക്ക് ഈ നാട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ ?"- ഞാൻ ദേഷ്യപ്പെട്ടു. ഡ്രൈവർ ഒന്നും മിണ്ടിയില്ല. ഗിയർമാറ്റുംപോലെ എന്നെ തള്ളിമാറ്റി അയാൾ വണ്ടിയെടുത്തു. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ട് നൂറുദിവസമായി. പുരുഷൻമാർ കാശുകൊടുത്ത് ടിക്കറ്റെടുക്കണം. ഇതെന്ത് നീതി ഇതെന്ത് ന്യായം പറയൂ പറയൂ സർക്കാരേ എന്ന് നിന്നനിൽപ്പിൽ ചോദിച്ചു. സ‌ർക്കാർ മിണ്ടിയില്ല. എങ്കിലും സ‌ർക്കാരിന് വേണ്ടി ഡ്രൈവർ ബസിന്റെ ഹോൺ മുഴക്കി മറുപടി തന്നു. കാട്ടിലൂടെയാണ് യാത്ര. കാട്ടുപോത്തിനെയും ക്ടാട്ടാനയെയും കണ്ടില്ലെങ്കിലും കുരങ്ങുകളെ കണ്ടു. കമ്പിയിൽ തൂങ്ങിയാടുന്ന എന്നെ നോക്കി അവർ പല്ലിളിച്ചു. വാലാട്ടി. ഞാനും ചിരിച്ചു. വാലില്ലാത്തത് കൊണ്ട് തലയാട്ടി. പൂർവികരാണ്. ബഹുമാനിക്കണം. നിറയെ സ്ത്രീകളുമായി മറ്റൊരു ബസ് എതിരേവരുന്നു. അതും പ്രിയദർശിനിയാണ്. സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണ് ലോകമെന്ന് പഠിപ്പിക്കുകയാണ് ഈ സൗജന്യയാത്ര. അവർ മാറ്റിനിറുത്തപ്പെടേണ്ടവരല്ലെന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ നിറഞ്ഞു നിൽക്കേണ്ടവരാണെന്നും കാട്ടിക്കൊടുക്കാനുള്ള മാർഗം. അതിൽ ആണുങ്ങൾ അമർഷംകൊണ്ടിട്ട് കാര്യമുണ്ടോ. സകലരംഗത്തും ആൺകോയ്മയുടെ തലയെടുപ്പ് മാത്രമുണ്ടായിരുന്ന കാലത്ത് നിന്ന് മുഖ്യധാരയിലേക്കുള്ള സ്ത്രീകളുടെ വരവ് ഇനിയും പൂർത്തിയാട്ടില്ല. സൗജന്യയാത്ര സ്ത്രീകൾക്ക് നൽകുന്ന ആദരവിന്റെ ഉദാഹരണമാണ്. ബസ് നിന്നു. ഡ്രൈവർ ഒരു ഗ്ളാസ് പായസം തന്നു. പ്രിയദർശിനി സർവീസ് നൂറുദിവസം പൂർത്തിയായതിന്റെ ആഹ്ളാദമാണ്. നല്ല മധുരം. മധുരമുള്ള മാറ്റമാണല്ലോ ഈ സ്ത്രീമുന്നേറ്റ യാത്ര എന്നോർത്തു. ഡബിൾ ബെല്ലടിച്ചോളു. പ്രിയദർശിനി മുന്നോട്ടുപോകട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL