പത്തനംതിട്ട : ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്, വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഗാന്ധിയൻ ദർശനങ്ങളെയും ആശയങ്ങളെയും അടിസ്ഥാനമാക്കി ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 6ന് മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10.30നും ഉച്ചയ്ക്ക് 2 നുമാണ് മത്സരങ്ങൾ. താത്പര്യമുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾ പേര്, വിലാസം, ഫോൺ നമ്പർ, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, ഏതു മത്സരത്തിലാണ് പങ്കെടുക്കുന്നത് എന്നിവ ഉൾപ്പെടുന്ന വിവരങ്ങൾ നാലിന് മുമ്പായി നൽകണം. വിവരങ്ങൾക്ക് pathanamthittadio@gmail.com, ഫോൺ : 9400360895.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |