വള്ളിക്കോട് : സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ ആരംഭിച്ച കോന്നി റേഞ്ച് തല റിലാക്സ് സെന്റർ പദ്ധതി വള്ളിക്കോട് പഞ്ചായത്തിലെ ആമ്പൽപൂഞ്ചിറയിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി.സി. അജയൻ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബൈജു, എക്സൈസ് ഇൻസ്പെക്ടർ ടി.എം. ശ്രീകാന്ത്, സൗഹൃദ ആർട്കസ് ആൻസ് സ്പോർട്സ് ക്ളബ് സെക്രട്ടറി അനിയൻ, ഫ്രണ്ട്സ് സോഷ്യൽ വെൽഫെയർ ക്ളബ് പ്രസിഡന്റ് അജയൻ വള്ളിക്കോട് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |