തിരുവല്ല : കുറ്റൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജേഷിന്റെ വിജയത്തിനായി ഗൃഹസന്ദർശന പ്രചാരണം നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം രതീഷ് കുമാർ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.സനൽകുമാർ, ജില്ലാ കമ്മിറ്റിഅംഗം ഫ്രാൻസിസ് വി.ആന്റണി, സി.പി.ഐ ജില്ലാ കമ്മിറ്റിഅംഗം പി.എസ്.റെജി, സി.പി.എം ഏരിയ സെക്രട്ടറി ബിനിൽകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി കൃഷ്ണൻകുട്ടി, എൽ.ഡി.എഫ് നേതാക്കളായ സാം കുളപ്പള്ളി, ജോൺ പി.ജോൺ, മനോജ് മഠത്തുമൂട്ടിൽ, പ്രേംകുമാർ, അനൂപ് എബ്രഹാം, ജയന്തൻ എം.എം. ലാലൻ പി.റ്റി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |